Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Emergency Meeting

കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം ഇ​ന്ന്; ത​ല​സ്ഥാ​ന​ത്ത് തു​ട​രാ​ൻ മ​ന്ത്രി​മാ​ർ​ക്ക് നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് ഡ​ൽ​ഹി​യി​ലെ ‘സേ​വാ തീ​ർ​ഥ്' ഹാ​ളി​ൽ വ​ച്ചാ​ണ് യോ​ഗം. അ​ഞ്ച് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ത​ന്‍റെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി തി​രി​ച്ചെ​ത്തി​യ ഉ​ട​നെ​യാ​ണ് ന​ട​പ​ടി. നി​ല​വി​ലെ രാ​ഷ്ട്രീ​യ-​സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ കേ​ന്ദ്ര കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രോ​ടും സ്വ​ത​ന്ത്ര ചു​മ​ത​ല​യു​ള്ള സ​ഹ​മ​ന്ത്രി​മാ​രോ​ടും സം​സ്ഥാ​ന ചു​മ​ത​ല​യു​ള്ള മ​ന്ത്രി​മാ​രോ​ടും ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ തു​ട​രാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

യു​എ​സും ഇ​റാ​നും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​വും അ​ത് ഇ​ന്ത്യ​യു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ ഉ​ണ്ടാ​ക്കാ​വു​ന്ന ആ​ഘാ​ത​ങ്ങ​ളു​മാ​ണ് യോ​ഗ​ത്തി​ലെ പ്ര​ധാ​ന അ​ജ​ണ്ട​യെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. ആ​ഗോ​ള വി​പ​ണി​യി​ലെ എ​ണ്ണ​വി​ല വ​ർ​ധ​ന, ഇ​ന്ധ​ന വി​ത​ര​ണ ശൃം​ഖ​ല​യി​ലു​ണ്ടാ​യ ത​ട​സ​ങ്ങ​ൾ, വി​പ​ണി​യി​ലെ പ​ണ​പ്പെ​രു​പ്പം എ​ന്നി​വ​യെ​ല്ലാം സ​ർ​ക്കാ​ർ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് നി​രീ​ക്ഷി​ക്കു​ന്ന​ത്.

ഈ ​പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മി​ത് ഷാ, ​നി​ർ​മ്മ​ല സീ​താ​രാ​മ​ൻ, ഹ​ർ​ദീ​പ് സിം​ഗ് പു​രി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഉ​യ​ർ​ന്ന ത​ല​ത്തി​ലു​ള്ള പ്ര​ത്യേ​ക മ​ന്ത്രി​ത​ല സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ രാ​ജ്യ​ത്ത് ആ​വ​ശ്യ​ത്തി​ന് അ​സം​സ്‌​കൃ​ത എ​ണ്ണ, എ​ൽ​പി​ജി ശേ​ഖ​ര​മു​ണ്ടെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും രാ​ജ്‌​നാ​ഥ് സിം​ഗ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും, വ​രും ദി​വ​സ​ങ്ങ​ളി​ലെ അ​ന്താ​രാ​ഷ്ട്ര സാ​ഹ​ച​ര്യം പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ട് വി​ല​യി​രു​ത്തും.

ഈ ​യോ​ഗ​ത്തി​ന് വ​ലി​യൊ​രു രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യം കൂ​ടി​യു​ണ്ട്. ജൂ​ൺ 10ഓ​ടെ നി​ല​വി​ലെ മോ​ദി 3.0 സ​ർ​ക്കാ​ർ ത​ങ്ങ​ളു​ടെ ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ഇ​തി​ന് മു​ന്നോ​ടി​യാ​യി കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ൽ വ​ലി​യൊ​രു അ​ഴി​ച്ചു​പ​ണി​യും വി​പു​ലീ​ക​ര​ണ​വും ഉ​ണ്ടാ​യേ​ക്കു​മെ​ന്ന ശ​ക്ത​മാ​യ സൂ​ച​ന​ക​ളു​ണ്ട്. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന മി​ക​വ് വി​ല​യി​രു​ത്തി​ക്കൊ​ണ്ട് ജൂ​ൺ ര​ണ്ടാം വാ​ര​ത്തോ​ടെ പു​തി​യ മ​ന്ത്രി​മാ​രെ ഉ​ൾ​പ്പെ​ടു​ത്താ​നും ചി​ല​രു​ടെ വ​കു​പ്പു​ക​ൾ മാ​റ്റാ​നു​മു​ള്ള അ​ണി​യ​റ നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​ണ്.

Latest News

Corehub Up